Breaking News

കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങി, 25കാരന്‍ ശ്വാസംമുട്ടി മരിച്ചു

 കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങി, 25കാരന്‍ ശ്വാസംമുട്ടി മരിച്ചു




കൊല്ലം: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊല്ലം ജില്ലയിലെ മടത്തറയിലാണ് ദാരുണസംഭവം. 25 കാരനായ അല്‍ത്താഫാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായി അല്‍ത്താഫ് കിണറ്റിലിറങ്ങിയത്. ഓക്സിജന്റെ ലെവല്‍ താഴുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു.

അയല്‍വാസികള്‍ വിവരമറിയിച്ച ഉടന്‍ തന്നെ ഫയര്‍ഫോഴ്സ്‌ സംഘം സ്ഥലത്തെത്തിയത്. കിണറ്റില്‍ നിന്നും രക്ഷിച്ച് അല്‍ത്താഫിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

No comments