Breaking News

ചൂട് കൂടുന്നു; സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

 ചൂട് കൂടുന്നു; സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം




തിരുവനന്തപുരം: ചൂട് കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്നാണ് കായിക വകുപ്പിന്റെ നിര്‍ദേശം. കായികമന്ത്രി വി അബ്ദുറഹിമാന്റെ നിര്‍ദേശപ്രകാരമാണിത്.

കായികപരിശീലനം, വിവിധ സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂട് തുടരുന്നതു വരെ ഈ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്

No comments